കോട്ടയ്ക്കൽ: ദേശീയപാത പുത്തനത്താണിയ്ക്കു സമീപം അതിരുമടയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വേങ്ങര ഗാന്ധിക്കുന്ന് പറപ്പൂർകടവത്ത് വീട്ടിൽ പോക്കറിന്റെ മകൻ ഫസലു റഹ്മാനാണ്(26) മരിച്ചത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടക്കൽ ഭാഗത്ത് നിന്നും വരികയായിരുന്ന ടോറസ് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവ സ്ഥലത്ത് തന്നെ ബൈക്ക് യാത്രകാരനായ യുവാവ് മരണപ്പെട്ടു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ദേശീയപാത നിർമാണ പ്രവൃത്തികൾ നടക്കുന്ന പ്രദേശത്താണ് അപകടം. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
കെട്ടിട നിർമ്മാണ ജോലിക്കാരനാണ് മരിച്ച ഫസലു റഹ്മാൻ. സുലൈഖയാണ് മാതാവ്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
Content Highlights: Car accident at Athirumada near Puttanathani national highway..Vengara native died..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !