ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മകളുടെ വിവാഹ ദിവസം അച്ഛന്‍ തീ കൊളുത്തി മരിച്ചു. വീടും ഭാഗികമായി കത്തി. നമ്ബുകണ്ടത്തില്‍ സുരേന്ദ്രനാണ് (54) മരിച്ചത്.
ഇദ്ദേഹത്തിന്റെ മകള്‍ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്.
കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രന്‍. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെണ്‍മക്കളും അമ്മയുടെ ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരില്‍ മൂത്ത മകളാണ് സൂര്യ. ഇന്ന് രാവിലെ കഞ്ഞിക്കുഴിയില്‍ അയല്‍വാസികളാണ് സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.
Content Highlights: On the day of his daughter's wedding, his father set a fire and died
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !