മാറാക്കര പഞ്ചായത്ത് പൊതു ശ്മശാനം 'സ്‌മൃതി തീരം' നാടിനു സമർപ്പിച്ചു

0

കാടാമ്പുഴ
:മാറാക്കര ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച  ഗ്യാസ് ക്രിമിറ്റോറിയം 
'സ്‌മൃതിതീരം' പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി,കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷബീർ, കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വഹീദ, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
 സിനോ ബിയ, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞി മുഹമ്മദ്, ഒ.കെ. സുബൈർ, എ.പി ജാഫർ അലി, കെ.പി ഷെരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, പി. മൻസൂറലി , പി.വി. നാസിബുദ്ദീൻ, ടി.പി സജ്ന ടീച്ചർ, ഉമറലി കരേക്കാട്, ലീല നാരായണൻ, എൻ കുഞ്ഞി മുഹമ്മദ്, എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ,
വി.മധുസൂദനൻ , കാടാമ്പുഴ മൂസ ഹാജി, കെ.പി സുരേന്ദ്രൻ , ഖദീജ പാറൊളി, അബു ഹാജി കാലൊടി, വി.കെ. ഷഫീഖ് മാസ്റ്റർ, കെ.പി. നാരായൺ, കാടാമ്പകാടാമ്പുഴ മോഹനൻ, പി.പി. ബഷീർ ,കെ.പി അനീസ്, മുബഷിറ അമീർ, ടി. വി റാബിയ, മുഫീദ അൻവർ, ശ്രീഹരി മുക്കടേക്കാട്, സുരേഷ് ബാബു, റഷീദ് പാറമ്മൽ, ആബിദ് പി.പി. കെ. പി അബ്ദുൾ നാസർ, ഷംല ബഷീർ എന്നിവർ സംസാരിച്ചു.


മാറാക്കര ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ചേലക്കുത്ത് മുഴങ്ങാണി റോഡിലാണ്
പഞ്ചായത്ത്‌ , ബ്ലോക്ക് പഞ്ചായത്ത്‌ ,ജില്ലാ പഞ്ചായത്ത്‌ ഫണ്ടുകൾ ഉപയോഗിച്ച് ശ്മശാനം പണികഴിപ്പിച്ചത്. 


മരണപെട്ടുകഴിഞ്ഞാൽ ഒരു പിടി മണ്ണില്ലാതെ   കഷ്ടപ്പെടുന്നവർക്ക് വലിയ ആശ്വാസമാണ്  ഈ പദ്ധതിസമർപ്പണത്തോടെ യാഥാർത്ഥ്യമായത്.

 മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കൃഷ്ണൻ നായർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭരണ സമിതി 1980ൽ സ്ഥലം ഏറ്റെടുത്തതിന് ശേഷം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്മാരായ ഒറ്റകത്ത് ജമീല , മൂർക്കത്ത് ഹംസ മാസ്റ്റർ. വി മധുസൂദനൻ. എ പി മൊയ്തീൻ കുട്ടി മാസ്റ്റർ. ടി പി സജ്‌ന ടീച്ചർ, സജിത നന്നേങ്ങാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ ഭരണ സമിതികളുടെ കാലയളവിൽ 
സ്ഥലത്ത് വിവിധ പുരോഗതി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മണ്ണു മാറ്റൽ, ചുറ്റുമതിൽ നിർമ്മാണം, കൂടിവെള്ള സംവിധാനങ്ങളൊരുക്കൽ , വൈദ്യുതി, ജനറേറ്റർ സംവിധാനിക്കൽ അടക്കം പൊതുശ്മശാനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടത്തിയിരുന്നു. 
പിന്നീട് വിവിധഘട്ടങ്ങളിലായി
മാറാക്കര ഗ്രാമ പഞ്ചായത്ത്‌ ,കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്,
മലപ്പുറം ജില്ലാ പഞ്ചായത്തും സംയുക്തമായി  75 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി യഥാർത്ഥ്യമാക്കിയത്. മൃതദേഹങ്ങൾ ഗ്യാസ് ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ആധുനിക മെഷിനറി സംവിധാനമാണ് ക്രിമിറ്റോറിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.
Content Highlights: Marakara Panchayat Public Crematorium 'Smriti Thiram' was dedicated to the nation
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !