തൃശ്ശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ച സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. തൃശൂർ- കൊടുങ്ങല്ലൂർ, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ തൃശ്ശൂർ ട്രാഫിക് പൊലീസാണ് ബസ് പിടികൂടിയത്.
പോൺ സൈറ്റ് സ്റ്റിക്കർ ഒട്ടിച്ചാണ് ബസ് ഓടുന്നത് എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ബസ് പിടികൂടിയത്. പരാതിയുെട അടിസ്ഥാനത്തിൽ ബസ് സ്റ്റേഷനിൽ എത്തിക്കാനും ബസ് ഉടമയോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടു. ബസ് ഹാജരാക്കുമ്പോൾ സ്റ്റിക്കർ നീക്കം ചെയ്യണമെന്ന് പ്രത്യേക നിർദേശവും നൽകിയിരുന്നു. തുടർന്ന് ജീവനക്കാർ തന്നെ സ്റ്റിക്കർ നീക്കം ചെയ്തു.
പോൺ സൈറ്റിന്റെ സ്റ്റിക്കർ ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂർ വർക്ക് ഷോപ്പിൽ കൊണ്ടുപോയിരുന്നുവെന്നും അവിടുത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിൽ പ്രവർത്തി ചെയ്തതെന്നും ജീവനക്കാർ പൊലീസിന് മൊഴി നൽകി.
വർക്ക് ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ബസിൽ നിരോധിത പോൺ സൈറ്റ് സ്റ്റിക്കറുകൾ പതിച്ചുവെന്നതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇതല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള വകുപ്പുകൾ ചുമത്തണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Police removed the sticker of banned porn site 'Mayavi'
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !