ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനമെത്തി. മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദിനെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിറ്റൊഴിഞ്ഞു. കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിലേക്കാണ് സഹല്‍ കൂടുമാറിയത്. സഹലിനു പകരം 2.5 കോടി രൂപയും ഇന്ത്യന്‍ താരം പ്രീതം കോട്ടാലിനെയും ബഗാന്‍ ബ്ലാസ്‌റ്റേഴ്‌സിനു നല്‍കി.
കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ് സഹല്‍. കൂടാതെ കഴിഞ്ഞ രണ്ടു സീസണുകളിലായി ടീമിന്റെ പോസ്റ്റര്‍ ബോയിയും ആയിരുന്നു. നിലവില്‍ മൂന്നു വര്‍ഷത്തെ കരാറാണ് താരം ബഗാനു വേണ്ടി ഒപ്പുവച്ചിരിക്കുന്നത്. ഇതു വേണമെങ്കില്‍ രണ്ടു വര്‍ഷത്തേക്ക് നീട്ടാനുള്ള ക്ലോസും കരാറിലുണ്ട്.
ബഗാനു പുറമേ കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍, മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി, ചെന്നൈയിന്‍ എഫ്.സി. എന്നിവര്‍ സഹലിനു വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സില്‍ തുടരാനാണ് താല്‍പര്യമെന്നു സഹല്‍ വ്യക്തമാക്കിയതോടെ താരത്തെ വിട്ടുകൊടുക്കില്ലെന്നു ബ്ലാസ്റ്റേഴ്സും പ്രഖ്യാപിച്ചിരുന്നു.
2025 വരെ സഹലിനു ബ്ലാസ്റ്റേഴ്സുമായി കരാര്‍ നിലവിലുണ്ടായിരുന്നു. സഹല്‍ ആഗ്രഹിക്കുന്ന പക്ഷം അത് നീട്ടിനല്‍കാനും തയാറാണെന്നു ടീം മാനേജ്മെന്റ് വ്യക്തമാക്കിയതുമാണ്. എന്നാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പിഴ നേരിടുന്ന ബ്ലാസ്റ്റേഴ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ താരത്തെ വിട്ടുനല്‍കി പണം സ്വീകരിക്കുന്നതാണ് ക്ലബിന്റ മുന്നോട്ടുള്ള ഭാവിക്ക് ഗുണം ചെയ്യുകയെന്ന ബോധ്യത്തിലാണ് ഇപ്പോള്‍ താരത്തെ വില്‍ക്കാല്‍ ടീം മാനേജ്‌മെന്റ് തീരുമാനം കൈക്കൊണ്ടത്.
Content Highlights: Sahal left Blasters; Officially announced by the club
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !