വെട്ടിച്ചിറ: ജുമാമസ്ജിദ് കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വെട്ടിച്ചിറ മുഴങ്ങാണി സ്വദേശി കുളമ്പിൽ വീട്ടിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് സ്വാലിഹാണ് (17) മരിച്ചത്. കാട്ടിലങ്ങാടി പി.എം.എസ്.എ യത്തീം ഖാന സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. നീന്തുന്നതിനിടയിൽ കുഴയുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് വെട്ടിച്ചിറയിലെ ആർദ്രം ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
(മീഡിയവിഷൻ ടിവി) പോസ്റ്റ് മോർട്ട നടപടികൾക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ശേഷം വെട്ടിച്ചിറ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും. സമീറയാണ് മാതാവ്. മുഹമ്മദ് ശുഹൈബ്, ഫാത്തിമ ഷഹ്സിന എന്നിവർ സഹോദരങ്ങളാണ്.
Content Highlights: Student drowned in Vettichira Juma Masjid pool
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !