തൃശൂര്‍: വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. വയറുവേദനയ്ക്ക് ചികിത്സതേടി ഭർത്താവിനൊപ്പം എത്തിയ യുവതിയാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്.
ഇന്നലെ ഉച്ചയോടെയാണ് മണത്തല സ്വാദേശിനിയായ 29 വയസുകാരി ശുചിമുറിയിൽ പ്രസവിച്ചത്. അതേസമയം ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്. മുമ്പ് നടത്തിയ പരിശോധനകളിലൊന്നും ഗർഭമുണ്ടെന്ന് കണ്ടെത്തിയില്ലെന്നും ദമ്പതികൾ വ്യക്തമാക്കി.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. ബുധനാഴ്ച രാവിലെ ഡോക്ടറെ കാണാനായി ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തിയ മണത്തല സ്വാദേശിനിയായ 29 വയസുകാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹം കഴിഞ്ഞ് എട്ടുവർഷമായി ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. ഇതിനായുള്ള വന്ധ്യതാനിവാരണ ചികിത്സ നടത്തിവരികയായിരുന്നു.
ശുചിമുറിയിൽ യുവതി പ്രസവിച്ച വിവരം അറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങള്‍ നല്‍കി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2.90 കിലോ ഭാരമുള്ള പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്.
കൂടുതൽ മികച്ച പരിചരണത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും, ദമ്പതികൾ ചാവക്കാട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
Content Highlights: The woman came with abdominal pain and gave birth in the washroom of the hospital
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !