വയനാട്: വയനാട് മേപ്പാടിയില്‍ പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായിക അധ്യാപകനായ പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്ബില്‍ ജി.എം.ജോണി (50) യെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിന് ശേഷം അഞ്ചോളം വിദ്യാര്‍ഥിനികള്‍ നേരിട്ട് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ കണ്ട് പരാതി പറയുകയായിരുന്നു.
ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടോ എന്നറിയാന്‍ ബാക്കിയുള്ള കുട്ടികളുടെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. മറ്റു കുട്ടികള്‍ക്ക് ഈ അധ്യാപകന്റെ പ്രവൃത്തികള്‍ക്കെതിരെ പരാതിയുണ്ടോ എന്നറിയാന്‍ സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തും. ഇയാള്‍ മുന്‍പു കോഴിക്കോട് ജില്ലയില്‍ കസബ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസില്‍ പ്രതിയായിരുന്നു. അറസ്റ്റ് ചെയ്ത് ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: The students came directly and filed a complaint; Sports teacher arrested in POCSO case
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !