മോഹൻലാലിന്റെ സ്ഫടികം, രജനികാന്തിന്റെ ബാഷ, കമൽ ഹാസന്റെ വേട്ടയാട് വിളയാട് എന്നീ ഹിറ്റ് ചിത്രങ്ങൾ വീണ്ടും തിയറ്ററുകളെത്തി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഈ നിരയിലേക്ക് വീണ്ടുമൊരു സിനിമ കൂടി എത്തുകയാണ്. ഗൗതം വസുദേവ് മേനോൻ ഒരുക്കിയ സൂര്യ ചിത്രം വാരണം ആയിരമാണ് റീ റിലീസിന് എത്തുന്നത്.
2008ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അച്ഛൻ കൃഷ്ണൻ, മകൻ സൂര്യ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിച്ചത്. സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുടങ്ങിയവർ ചിത്രത്തിൽ നായികമാരായി. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഏറെ ആരാധകരെ സ്വന്തമാക്കിയതെങ്കിലും റീ റിലീസിന് തമിഴ് വേർഷനല്ല എത്തുന്നത്. സൂര്യ സൺ ഓഫ് കൃഷ്ണൻ എന്ന പേരിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് എത്തുന്നത്.
ഇന്ത്യക്ക് പുറമെ യുഎസിലും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. യുഎസ്സിൽ ജൂലൈ 19നും ഇന്ത്യയിൽ 21നുമാണ് ചിത്രത്തിൻറെ റീ റിലീസ്. ഇതോടനുബന്ധിച്ച് 3.12 മിനിറ്റ് ദൈർഘ്യമുള്ള ഒരു ട്രെയ്‍ലറും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: Surya's film 'Varanam Hiyala' will be seen in theaters again
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !