പുരോഗമനപരമായ ഏത് ആശയത്തേയും സമസ്‌ത സ്വാഗതം ചെയ്യുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്റി മുത്തുക്കോയ തങ്ങൾ. ഇസ്ലാമിന്റെ ശരിയത്ത് നിയമങ്ങളും പിൻതുടർച്ചാവകാശങ്ങളെയും കുറ്റപ്പെടുത്തുന്നവർ യഥാർഥ മുസ്ലീമല്ലെന്ന് അദ്ദേഹം പറഞ്ഞു. 'സമസ്ത ഒരിക്കലും സ്ത്രീകളുടെ വിദ്യാഭ്യാസത്തെ എതിർത്തിട്ടില്ല. അവരുടെ മാന്യതയെ മാനിച്ച് അവർക്ക് സംരക്ഷണം ഒരുക്കണമെന്നതാണ് മുസ്ലീം വിശ്വാസം' - ജിഫ്റി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
'സ്ത്രീകളുടെ സംരക്ഷണം പുരുഷന്മാരെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്. അതാണ് മതത്തിന്റെ തത്വം. സ്ത്രീകളെ പുരുഷന്മാരാണ് സംരക്ഷിക്കേണ്ടത്. സാമ്പത്തികമായ കുറേ കാര്യങ്ങൾ പുരുഷന്മാരെ ശരിയത്ത് ഏൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരു കുടുംബത്തിൽ വാപ്പയുടെ സ്വത്തിന്റെ രണ്ടിരട്ടിയാണ് പെൺമക്കളെക്കാൾ ആൺ മക്കൾക്ക് കൊടുക്കേണ്ടത്'- അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇസ്ലാം മത വിശ്വാസമനുസരിച്ച് നിർബന്ധമായും നിസ്കരിക്കണം, കള്ളു കുടിക്കാൻ പാടില്ല എന്നൊക്കെയാണ് എന്നാൽ അത് എല്ലാവരും ചെയ്യുന്നില്ല. അവരെ കൊണ്ട് ഇസ്ലാമിനെ വിലയിരുത്താൻ കഴിയില്ല'. പിൻതുടർച്ചാവകാശത്തെ എതിർക്കുന്നത് ശരിയായ രീതിയിൽ ഇസ്ലാമിനെ ഉൾക്കൊള്ളത്തവരെന്നും അദ്ദേഹം പറഞ്ഞു.
'ഇംഗ്ലീഷ് വിദ്യാഭ്യസത്തിനെതിരെ ഒരിക്കൽ സമസ്‌ത പ്രമേയം പാസാക്കിയിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയാണ് അങ്ങനൊരു തീരുമാനം അന്ന് കൈക്കൊണ്ടത്. അല്ലാതെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള എതിർപ്പു കൊണ്ടല്ല. മുസ്ലീം സമുദായത്തിൽ എല്ലാത്തിലും മാറ്റം വന്നു. ഭക്ഷണ ശൈലിയും വസ്ത്രധാരണവും മാറി. പുരോഗമനപരമായ ഏത് ആശയത്തേയും സ്മസ്ത പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: 'Those who oppose Shariah are not real Muslims, men should protect women': Geoffrey Muthukoya Thangal
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !