വളാഞ്ചേരി: വളാഞ്ചേരി നഗരസഭയും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.
വളാഞ്ചേരി നഗരസഭ കൃഷിഭവനിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.
ഞാറ്റുവേല ചന്തയുടെ ഭാഗമായി സൗജന്യമായി പച്ചക്കറി തൈ, പച്ചക്കറി വിത്ത്, 50ശതമാനം സബ്സിഡി നിരക്കിൽ തെങ്ങിൽ തൈ എന്നിവയുടെ വിതരണവും നടന്നു. കൃഷിയിൽ സ്വായം പര്യാപ്ത കൈവരിക്കുക എന്ന പദ്ധതിയുടെ ഭാഗമായും, ജൈവ പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ആണ് തൈകൾ വിതരണം ചെയ്യുന്നത്.
കൃഷി ഓഫീസർ ഹനി ഗംഗാദരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ഇ.പി അച്ചുതൻ, കെ.വി ശൈലജ, കെ.വി ഉണ്ണികൃഷ്ണൻ, കർഷക സമിതി പ്രതിനിധികളായ ശംസുദ്ധീൻ പാറക്കൽ, വി.പി അബ്ദുറഹിമാൻ, വി.ടി മുസ്തഫ, വി.പി. അബ്ദുൽ സലാം, ഖാദർ കണ്ടനാടൻ എന്നിവർ സംസാരിച്ചു.
Content Highlights: Valancherry Municipal Corporation and Kerala Agricultural Development and Farmers Welfare Department jointly organized the Nhatuvela Chanta and Farmers Assembly.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !