വളാഞ്ചേരി: വളാഞ്ചേരി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് ഓണത്തിനോടനുബന്ധിച്ച് 1000 രൂപ പ്രത്യേക പാരിതോഷികം നൽകി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിതരണോൽഘാടനം നിർവഹിച്ചു. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ 191 പേർക്കാണ് പ്രത്യേക പാരിതോഷികം ലഭിക്കുക. കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ നഗര തൊഴിലുറപ്പ് ജീവനക്കാർക്കും ഓണപുടവ വിതരണം ചെയ്തിരുന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ സദാനന്ദൻ കൊട്ടീരി, കെ വി ഉണ്ണികൃഷ്ണൻ, സാജിദ ടീച്ചർ, എo സജിൻ, വി ടി റഫീക്ക് എന്നിവർ സംസാരിച്ചു.
Content Highlights: Onam Celebration:The Valanchery Municipal Corporation gave a special reward of Rs.1000 to 191 people
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !