SNDP യോഗം തിരൂർ യൂനിയൻ ശ്രീ നാരായണ ഗുരുദേവ ജയന്തിയാഘോഷം വ്യാഴാഴ്ച.. കെ.ആർ ബാലൻ ഉദ്ഘാടനം ചെയ്യും

0

SNDP യോഗം തിരൂർ യൂനിയൻ വളാഞ്ചേരി മേഖല 169-ാം മത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ആഗസ്റ്റ് 31 ന് വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വളാഞ്ചേരി വട്ടപ്പാറ നാരായണഗിരിയിലെ തിരൂർ യൂനിയൻ ഓഫീസ് ഹാളിൽ നടക്കുന്ന പരിപാടി യൂനിയൻ പ്രസിഡണ്ട് കെ.ആർ.ബാലൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കൺവീനർ ഷിജു വൈക്കത്തൂർ സ്വാഗതം പറയുന്ന ചടങ്ങിൽ ചെയർമാൻ കെ.വി.രാജൻ മാസ്റ്റർ അധ്യക്ഷനാകും.
SNDP യോഗം കൗൺസിലർ അഡ്വ.എം.രാജൻ മുഖ്യപ്രഭാഷണം നടത്തും

രാവിലെ 8.30 ന് ചതയ പൂജയോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. ആഘോഷങ്ങളുടെ ഭാഗമായി പിറന്നാൾ സദ്യയും ഉച്ചക്ക് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും നേതാക്കൾ പറഞ്ഞു.

SNDP യൂനിയന് കീഴിൽ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതായി കെ.ആർ.ബാലൻ പറഞ്ഞു.

 വാർത്താ സമ്മേളനത്തിൽ യൂനിയൻ പ്രസിഡണ്ട് കെ.ആർ.ബാലനെ കൂടാതെ കെ.വി.രാജൻ മാസ്റ്റർ, ഷിജു വൈക്കത്തൂർ, യു.ജയരാജ് (രാജു ), കെ.സുരേഷ്, ബിന്ദു മണികണ്ഠൻ തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: SNDP meeting Tirur Union Shri Narayana Gurudeva Jayanti celebration on Thursday.. KR Balan will inaugurate
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !