കോഴിക്കോട് റെയില്‍വേ മേല്‍പ്പാലത്തില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച്‌ യുവാവിനും യുവതിക്കും ദാരുണാന്ത്യം

0
കോഴിക്കോട്: ഗാന്ധിറോഡ് റെയില്‍വേ മേല്‍പ്പാലത്തില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച്‌ യുവാവും യുവതിയും മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിന്റെ മുന്‍വശത്തെ ബോഡിക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കല്ലായി സ്വദേശി മെഹ്ഫൂദ് സുല്‍ത്താന്‍ (20), ഒപ്പം യാത്രചെയ്ത നടുവട്ടം സ്വദേശിനി നൂറുല്‍ഹാദി (19) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ബീച്ച്‌ ഭാഗത്തേക്ക് പോയ സിറ്റിബസും എതിരേ വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിസരത്തുണ്ടായിരുന്നവരും ബീച്ച്‌ അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെമരിച്ചു. നൂറുല്‍ഹാദി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

അപകടത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. വെള്ളിമാടുകുന്ന് ജെഡിടി (ഐസിടി) കോളേജില്‍ ബിഎ ഇക്കണോമിക്‌സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് നൂറുല്‍ഹാദി. വലിയങ്ങാടിയില്‍ ചുമട്ടുതൊഴിലാളിയായ നടുവട്ടം വടക്കേ കണ്ണഞ്ചേരി പറമ്ബില്‍ അര്‍ബാന്‍ നജ്മത്ത് മന്‍സിലില്‍ കെപി മജ്‌റൂവിന്റെയും സലീക്കത്തിന്റെയും മകളാണ്. അഫ്‌സലും അഫീലയും സഹോദരങ്ങളാണ്. ഓട്ടോ െ്രെഡവറായ പള്ളിക്കണ്ടി വട്ടക്കുണ്ട് വീട്ടില്‍ മൊയ്തീന്‍കോയയുടെയും സഫിയയുടെയും മകനാണ് മെഹ്ഫൂദ് സുല്‍ത്താന്‍.

Content Highlights: A young man and a young woman meet tragically in a collision between a scooter and a bus on the Kozhikode railway flyover.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !