പാലക്കാട്:കൂട്ടുപാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ചരക്ക് കയറ്റാനായി കഞ്ചിക്കോടെക്ക് പോയ ലോറിക്കാണ് തീപിടിച്ചത്.
മരുത റോഡ് ബിപിഎല്‍ കൂട്ടുപാത ജംക്‌ഷനു സമീപം ദേശീയപാത സര്‍വീസ് റോഡില്‍ ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട് ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ വൻ ദുരന്തം ഒഴിവായി.
കഞ്ചിക്കോട് സ്വകാര്യ ടയര്‍ അസംസ്കൃത കമ്ബനിയിലേക്ക് ലോഡ് കയറ്റാനായി മലപ്പുറത്തു നിന്ന് വന്നതാണ് ലോറി. ലോറിയുടെ എഞ്ചിനടയില്‍ നിന്നാണ് തീ പടര്‍ന്നത്. മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ മലപ്പുറം സ്വദേശി മൻസൂര്‍ (46) ഇറങ്ങിയോടുകയായിരുന്നു.
കഞ്ചിക്കോട് നിന്നും പാലക്കാട് നിന്നും ഓരോ യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. ലോറി ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Content Highlights: The fire started from under the engine of the running lorry; The driver ran down and a disaster was avoided
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !