കോഴിക്കോട് : ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി വീട്ടമ്മയുടെ കാല്‍പാദം അറ്റു.
മലപ്പുറം ചങ്ങരംകുളം സ്വദേശി സതി (56) ആണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ചികിത്സയുടെ ഭാഗമായി മകനൊപ്പം കോഴിക്കോടെത്തിയ വീട്ടമ്മ റെയില്‍വെ സ്റ്റേഷനിലെത്തി കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്തു. ഈ സമയം കോയമ്ബത്തൂര്‍ മംഗളൂരു ട്രെയിൻ സ്റ്റേഷനില്‍ എത്തി. ഇതില്‍ കയറിയെങ്കിലും പുറത്തുനിന്ന മകൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു.
ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ റെയില്‍വെ പൊലീസും ആര്‍പിഎഫും എത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Fell between the platform and the train while the train was moving; Housewife's foot amputated
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !