![]() |
| പരിക്കേറ്റ രാജേഷ് ആശുപത്രിയിൽ/ ടിവി ദൃശ്യം |
കണ്ണൂര്‍: മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. തലയ്ക്കും മുഖത്തുമാണ് രാജേഷിന് പരിക്കേറ്റത്. രാജേഷിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തയ്യില്‍ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്. തുടര്‍ന്ന് സ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ കണ്ണൂര്‍ സിറ്റിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമിക്കുന്ന സമയത്ത് ഒരു സുഹൃത്ത് കൂടി പ്രതിക്കൊപ്പം ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാജേഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Content Highlights: He did not marry his daughter; He broke into his father's house; The young man is under arrest
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !