ഫോണില്‍ ഉച്ചത്തില്‍ ബീപ്പ് ശബ്ദത്തോടെ എമര്‍ജന്‍സി അലര്‍ട്ട് സന്ദേശം ലഭിച്ചോ?; കാര്യമിത്

0
ന്യൂഡല്‍ഹി: എമര്‍ജന്‍സി അലര്‍ട്ട് എന്ന പേരില്‍ ഫ്‌ളാഷ് സന്ദേശം ലഭിച്ചോ?. ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന പാന്‍ ഇന്ത്യ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഇത്. പൊതുജനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംവിധാനം.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്ന് ഉച്ചയ്ക്ക് 1.35 ഓടേയാണ് ഫ്‌ളാഷ് സന്ദേശം ലഭിച്ചത്. എമര്‍ജന്‍സി അലര്‍ട്ട് എന്ന് തുടങ്ങുന്ന സന്ദേശമാണ് ലഭിച്ചത്. ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോട് കൂടിയായിരുന്നു സന്ദേശം. സെല്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം വഴി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ആണ് സന്ദേശം അയച്ചത്. ആശങ്കപ്പെടേണ്ടതില്ലെന്നും ദയവായി ഈ സന്ദേശം അവഗണിക്കൂ എന്ന ഉള്ളടക്കത്തോടു കൂടിയതുമായിരുന്നു സന്ദേശം.

നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന പാന്‍ ഇന്ത്യ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദേശം അയച്ചതെന്നും മെസേജില്‍ പറയുന്നു. പൊതുജനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്നും സന്ദേശത്തില്‍ പറയുന്നു.

മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെയും സെല്‍ ബ്രോഡ്കാസ്റ്റ് സംവിധാനങ്ങളുടെയും അടിയന്തര മുന്നറിയിപ്പ് ശേഷിയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിന് വിവിധ പ്രദേശങ്ങളില്‍ ഇത്തരം പരിശോധനകള്‍ കാലാകാലങ്ങളില്‍ നടത്തുമെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.ഭൂകമ്ബം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച്‌ വരികയാണ്.



Content Highlights: Received an emergency alert message with a loud beeping sound on the phone?; What about

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !