ഓണം അടുത്തെത്തിയതോടെ പച്ചക്കറിക്ക് തീവിലയാണന്നും പച്ചക്കറി വാങ്ങാൻ കടകളിലേക്ക് അടുക്കാൻ കഴിയാത്ത രീതിയിലാണ് വിലക്കയറ്റമെന്നും ആരോപിച്ചാണ് യൂത്ത് ലീഗ് കമ്മറ്റി വളാഞ്ചേരിയിലും കുറ്റിപ്പുറത്തും പച്ചക്കറിയില്ലാ സാമ്പാർ വിതരണം സംഗമം സംഘടിപ്പിച്ച് പ്രതിഷേധിച്ചത്.
വളാഞ്ചേരിയിൽ നടന്ന
പ്രതിഷേധ സംഗമം യൂത്ത് ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അഡ്വ.പി പി ഹമീദ് ഉദ്ഘാടനം ചെയ്തു .യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ് സി എം റിയാസ് അധ്യക്ഷനായിരുന്നു .യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുജീബ് വാലാസി അൻവർ മുളമുക്കിൽ ശിഹാബ് പാറക്കൽ ഹാഷിം തങ്ങൾ നിസാർ ബാബു തുടങ്ങിയവർ സംസാരിച്ചു
കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം
മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി പി നിസാർ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു ശമീർ തടത്തിൽ, ടി പി ശംസുദ്ധീൻ, സി ഇ ഒ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫ് തങ്ങൾ ടി പി ഇബ്രാഹിം റാഫി പകരനല്ലൂർ പ്രസംഗിച്ചു.
Content Highlights: Allegation of high prices of vegetables in Ona market..
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !