തിരുവനന്തപുരം: വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കാനൊരുങ്ങി ഗതാഗത വകുപ്പ്.
നിരത്തിലോടുന്ന വാഹനങ്ങള്‍ക്കടക്കം തീപിടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലുണ്ടായ ഇത്തരം സംഭവങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. അശാസ്ത്രീയമായ മോഡിഫിക്കേഷൻ ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി യോഗം വിലയിരുത്തി. വിഷയത്തില്‍ ബോധവത്കരണം നടത്താനും തീരുമാനമായി.
ഇന്ന് പകല്‍ 12 മണിയ്ക്ക് പറവൂര്‍ അമ്മൻ കോവില്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു .കാര്‍ പൂര്‍ണമായി നശിച്ചെങ്കിലും യാത്രക്കാര്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. കറുപ്പം കടവ് സ്വദേശിയായ ഗോപകുമാറിന്റെ കാറാണ് കത്തി നശിച്ചത്.
അതേസമയം കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചിരുന്നു. ആലപ്പുഴ കണ്ടിയൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന കാരാഴ്‌മ കിണറ്റുംകാട്ടില്‍ കൃഷ്‌ണപ്രകാശ് (കണ്ണൻ-35) ആണ് അപകടത്തില്‍ മരിച്ചത്. ഓഗസ്റ്റ് ആറിന് അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി അണയ്‌ക്കാൻ ശ്രമിച്ചു എന്നാല്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. അപ്പോഴേക്കും കൃഷ്‌ണപ്രകാശ് മരിച്ചിരുന്നു.
Content Highlights: Incidents of vehicle fires are on the rise; The Transport Department is about to appoint an expert committee to study
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !