കോട്ടയ്ക്കൽ: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ വീട്ടിൽ പ്രസവം. പൊന്മള മാണൂർ സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.തുടർന്ന്
കൺട്രോൾ റൂമിൽ നിന്നും അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.
ഉടൻ ആംബുലൻസ് പൈലറ്റ് സി.എച്ച് സജീർ,എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അഖിൽ നാഥ് എന്നിവർ സ്ഥലത്തെത്തി.എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അഖിൽ നാഥ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ ആംബുലൻസിലേയ്ക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
8.45 ന് അഖിൽ നാദിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ അഖിൽ നാഥ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി.
തുടർന്ന് ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേയ്ക്ക് മാറ്റി.
ഉടൻ ആംബുലൻസ് പൈലറ്റ് സജീർ ഇരുവരെയും വീട്ടുകാരുടെ നിർദ്ദേശം അനുസരിച്ച് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Content Highlights: Ponmala native gave birth to a baby boy at home under the care of ambulance staff.
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !