കേരള അക്വാഫാർമേഴ്സ് ഫെഡറേഷൻ (KAFF ) മലപ്പുറം ജില്ലാ കൺവെൻഷൻ വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

0

മലപ്പുറം ജില്ലയിലെ വിവിധ ഇനം ഓരുജല - ശുദ്ധജല അലങ്കാര മത്സ്യ കർഷകരാണ് കൺവെൻഷനിൽ പങ്കെടുത്തത് .മത്സ്യ കൃഷിക്കുള്ള അപേക്ഷ സ്വീകരിച്ച് ഓഗസ്റ്റ് മാസത്തിൽ തന്നെ മത്സ്യ കുഞ്ഞുങ്ങളെ വിതരണം നടത്തണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ജില്ലാ ഫിഷറീസ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടു.

കൺവെൻഷൻ ജില്ലാ പ്രസിഡണ്ട്‌  ടി .മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അബ്ദുൾ ഗഫൂർ സ്വാഗതവും സംസ്ഥാന പ്രസിഡണ്ട് ടി പുരുഷോത്തമൻ മുഖ്യപ്രഭാഷണവും നടത്തി. ജോ.സെക്രട്ടറി എം ഹരിദാസ് മത്സ്യ കൃഷിരീതികളെ കുറിച്ച് വിവരിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ  അബ്ദുൾ നവാസ്, ലത്തിഫ് ഇരിമ്പിളിയം എന്നിവർ സംസാരിച്ചു. സലീം വെണ്ടല്ലൂർ,അബ്ദുറഹ്മാൻ വിനീതമോൾ വിനീഷ് ഇപ്പു മൂർക്കനാട്, മുഹമ്മദ്, വഹാബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ ട്രഷറർ യൂ.കെ ബിജു നന്ദി പറഞ്ഞു.

Content Highlights: Kerala Aquafarmers Federation (KAFF) Malappuram District Convention was held at Valanchery Service Cooperative Bank Hall.

ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !