ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസുകള്‍ വഴി ദേശീയപതാകകൾ വിൽപ്പനക്കായി എത്തി തുടങ്ങി.എന്നാൽ പോസ്റ്റോഫീസുകളിൽ വിൽപ്പനക്കായി എത്തിയ ദേശീയ പതാകകൾ ഗുണനിലവാരം ഇല്ലാത്തവയാണന്ന ആക്ഷേപം ഉയരുന്നു.
3:2 അനുപാതത്തിലായിരിക്കണം ദേശീയ പതാകകൾ ഉണ്ടായിരിക്കേണ്ടത്. പതാകയുടെ മധ്യത്തിലായിരിക്കണം അശോകസ്തംഭം എന്ന വ്യവസ്ഥയും നിലവിലുണ്ട്. പതാകയിലുള്ള മൂന്ന് കളറുകളും തുല്യ അനുപാതത്തിലായിരിക്കുകയും വേണം. എന്നാൽ ഈ വ്യവസ്ഥകളെല്ലാം പാലിക്കാതെയാണ് മിക്ക ദേശീയ പതാകകളും പൊതുജനങ്ങൾക്ക് വിറ്റഴിക്കുന്നതിനായി പോസ്റ്റോഫീസുകളിൽ എത്തിയിരിക്കുന്നത്.
ഇത്തരത്തിൽ കൃത്യമായ അളവില്ലാതെയും, അശോക സ്തംഭം സ്ഥാനം തെറ്റിച്ചും കൃത്യമായ കളർ പാറ്റേണുകൾ നൽകാതെയുമാണ് പോസ്റ്റോഫീസ് വഴി വിതരണം ചെയ്യുന്ന പതാകകൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ഇവയെല്ലാം പെട്ടെന്ന് തന്നെ വിറ്റ് തീർക്കണം എന്ന ടാർജറ്റും ജീവനക്കാർക്ക് മേലുദ്യോഗസ്ഥർ നൽകിയിട്ടുണ്ടത്രെ.
അതു കൊണ്ട് തന്നെ ആഗസ്റ്റ് 13 ന് ഞായറാഴ്ചയും പോസ്റ്റോഫീസുകൾ തുറക്കണം എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. മോശപ്പെട്ട പതാകകൾ ഉണ്ടങ്കിൽ അവ മാറ്റി നല്ല പതാകകൾ വിറ്റഴിച്ചാൽ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചുണ്ടുണ്ടങ്കിലും അവ വേർതിരിക്കാനുള്ള സാവകാശം പോലും കിട്ടുന്നില്ലന്നും വന്ന ലോഡുകളിൽ ഭൂരിഭാഗവും ഇത്തരത്തിൽ ഗുണനിലവാരം കുറഞ്ഞവയും വിൽക്കാൻ കഴിയാത്തവയാണന്നും ജീവനക്കാർ പറയുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പൊതു ജനങ്ങൾ നല്ല ദേശീയ പതാകകൾ മാർക്കറ്റുകളിൽ നിന്ന് വാങ്ങി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ഉയർത്തും എന്നിരിക്കെ ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചതും നിയമാനുസൃതമല്ലാത്തതുമായ പതാകകൾ പോസ്റ്റോഫീസുകൾ വഴി വിറ്റഴിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Content Highlights:National flags are made without following standards.
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !