വളാഞ്ചേരി :മുതിർന്ന മുസ്ലിംലീഗ് നേതാവ് സി എച്ച് അബു യൂസഫ് ഗുരുക്കൾ (65) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മരണപ്പെട്ടത് .എം എസ് എഫിലൂടെ പൊതുപ്രവർത്തനം രംഗത്ത് സജീവമായ അബൂ യുസഫ് ഗുരുക്കൾ യൂത്ത് ലീഗിന്റെയും മുസ്ലിംലീഗിന്റെയും വളാഞ്ചേരിയിലെ സമുന്നതനായ നേതാവായിരുന്നു.ദീർഘകാലം വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ പദവികളും,കോട്ടക്കൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ,സംസ്ഥാന കൗൺസിലർ എന്നീ സംഘടന പദവികളും വഹിച്ചിട്ടുണ്ട്.വളാഞ്ചേരിയിലെ പ്രധാനപ്പെട്ട വികസന പദ്ധതികൾ എല്ലാം അബൂ യൂസഫ് ഗുരുക്കളുടെ കാലയളവിലാണ് എത്തിയിട്ടുണ്ടായിരുന്നത് . പാലിയേറ്റീവ് ക്ലിനിക്ക്, കൃഷിഭവന് സ്വന്തമായ കെട്ടിടം,സ്വരാജ് ലൈബ്രറി,വളാഞ്ചേരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവയെല്ലാം സിഎച്ച് അബു യൂസഫ് ഗുരുക്കളുടെ കാലയളവിൽ കൊണ്ടുവന്ന വികസന പദ്ധതികൾ ആയിരുന്നു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ പകൽ വീടിനും തുടക്കം കുറിച്ചിരുന്നു.വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കൂടിയാണ് അന്തരിച്ച അബൂ യൂസഫ് ഗുരുക്കൾ .ഭാര്യ സുബൈദ മക്കൾ മുസ്താഖ്, ഡോ: മൊയ്തീൻ കുട്ടി, സൈറ, ഫിദ, മരുമക്കൾ : ഡോ: ജമാൽ, നുഫീൽ, സബിദ, സഫ്ന.
ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കാട്ടിപരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ..
Content Highlights: The loss of Abootyaka Valancheri aka CH Abu Yusuf Gurukal.. The personality that came with development projects..
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !