മുസ്ലിം ലീഗ് നേതാവ് സി.എച് അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു

0

വളാഞ്ചേരി
: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും വളാഞ്ചേരിയിലെ പൗര പ്രമുഖനുമായിരുന്ന സി.എച്ച്. അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കുറ്റിപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ, കുറ്റിപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. മലബാറിലെ പ്രശസ്ത വൈദ്യ കുടുംബമാംഗമാണ്. വളാഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ങമ്പള്ളി ആയുർവേദ വൈദ്യശാല ആന്റ് നഴ്സിങ്ങ് ഹോം എന്ന‌ സ്ഥാപനത്തിന്റെ പാർടണർമാരിൽ ഒരാളാണ്. കബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് 
വളാഞ്ചേരി കാട്ടിപ്പരുത്തി ജുമാമസ്ജദിൽ.

Content Highlights: Muslim League leader CH Abu Yusuf Gurukal passed away

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !