കുതിച്ചുയരുന്ന തക്കാളി വില; കഴുത്തില്‍ തക്കാളി മാലയണിഞ്ഞ് എംപി സുശീല്‍ ഗുപ്തയുടെ വ്യത്യസ്ത പ്രതിഷേധം

0

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടി എംപി സുശീല്‍ ഗുപ്തയുടെ വ്യത്യസ്ത പ്രതിഷേധം.

വിലക്കയറ്റത്തിനെതിരെ കഴുത്തില്‍ തക്കാളിയും ഇഞ്ചിയും കൊണ്ടുണ്ടാക്കിയ മാല അണിഞ്ഞാണ് എംപി പാര്‍ലമെന്റിലെത്തിയത്. വിലക്കയറ്റത്തില്‍ പൊതുജനം വലയുകയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഉണര്‍ത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കേന്ദ്രം ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തക്കാളി മാല ധരിച്ച സുശീല്‍ ഗുപ്തയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിലക്കയറ്റത്തിന്റെ തീയില്‍ രാജ്യം മുഴുവന്‍ എരിയുകയാണ്. ഇത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇന്ധനവില 100 രൂപ കടന്നു. വിലക്കയറ്റത്തെക്കുറിച്ചോ മണിപ്പൂരിനെക്കുറിച്ചോ സര്‍ക്കാര്‍ സംസാരിക്കുന്നില്ല. അതുകൊണ്ടാണ് ഇന്ന് തക്കാളിമാലയും അണിഞ്ഞ് സഭയില്‍ വന്നത് എന്നും എഎപി എംപി കൂട്ടിച്ചേര്‍ത്തു.

Content Highlights: Soaring tomato prices; Different protest by MP Sushil Gupta wearing tomato garland around his neck

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !