ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

0

കോട്ടയം വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ ജി സാബു ആണ് മരിച്ചത്.

57 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്.

സാബുവിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ 10-ന് സാബുവിന്റെ വീടിന് 20 മീറ്റര്‍ അടുത്തു വെച്ചായിരുന്നു കാര്‍ കത്തിയത്.
സ്‌ഫോടന ശബ്ദത്തോടെ കാര്‍ കത്തിയമരുകയായിരുന്നു.

സമീപത്തു ജോലി ചെയ്തിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് കത്തുന്ന കാറില്‍ നിന്നും സാബുവിനെ പുറത്തെടുത്തത്. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ ഷൈനിക്കും സാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു.

ആദ്യം ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാബുവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കാഞ്ഞിരപ്പള്ളി ചോറ്റിയില്‍ നിന്നും ഒരു വര്‍ഷം മുമ്ബാണ് സാബു വാകത്താനത്ത് താമസമാക്കിയത്. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മാത്രമേ കാര്‍ കത്താനുള്ള കാരണം വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു.

Content Highlights: The head of the house died after being hit by a moving car

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !