വളാഞ്ചേരി ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറം സംഘടിപ്പിക്കുന്ന കപ്പ മഹോത്സവം നാളെ രാവിലെ 9 മണി മുതൽ വളാഞ്ചേരി വി.കെ.ടവ്വർ അങ്കണത്തിൽ നടക്കും.പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പഴകാലഘട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത ആഹാരമായിരുന്നു പൂള എന്ന് നാട്ടിൻ പുറങ്ങളിൽ വിളി പേരുള്ള കപ്പ.
കപ്പ കർഷകർ ഇപ്പോൾ മറ്റ് കൃഷി കളിലേക്ക് മാറി തുടങ്ങിയതിനാൽ ഈ മേഖലയിൽ ഇപ്പോൾ ഉത്പാദനം കുറഞ്ഞ് വരികയാണ്.അത് കൊണ്ട് തന്നെ അന്യം നിന്ന് പോകുന്ന കപ്പ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കപ്പ കർഷകരെ കൂടെ നിർത്തി സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിൽ കപ്പ മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ചെഗുവേര ഭാരവാഹികൾ പറഞ്ഞു.കപ്പ പാചക തത്സമയ മത്സരത്തോടൊപ്പം പൊതുജനങ്ങൾക്ക് സൗജന്യമായി കപ്പ കഴിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ്, സുരേഷ് മലയത്ത്, കെ.പി അബ്ദുൽ ഗഫൂർ, മോഹൻകുമാർ അഴിക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights:You too come to taste Poola (Kappa)...Che Guevara Kappa Mahotsava tomorrow in Valancherry..
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !