തിരൂരങ്ങാടി:കഴിഞ്ഞ നാലുമാസമായി തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിലെ താൽക്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് ആർടിഒ സുൽഫീക്കറിൽ നിന്നും കണക്കിൽ പെടാത്ത 39,200 രൂപ കണ്ടെത്തി. മലപ്പുറം വിജിലൻസ് വകുപ്പ് ഇൻസ്പെക്ടർ ജ്യോതീന്ദ്ര കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ചെമ്മാട് ടൗണിൽ വെച്ച് പിടികൂടിയാണ് പരിശോധന നടത്തിയത്. ക്യാഷ് ഡിക്ലറേഷനിൽ 100 രൂപ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതിനു ശേഷം ആർ ടി ഓഫീസിലും സംഘം പരിശോധന നടത്തി.
സംഭവത്തിൽ ഉടൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് വകുപ്പ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പറഞ്ഞു.
തിരൂരങ്ങാടി ആർ ടി ഓഫീസിനു കീഴിലെ മുഴുവൻ ഡ്രൈവിങ് സ്കൂൾ ഏജന്റുമാരിൽ നിന്നും പണം വാങ്ങുന്നതായി പലതവണ പരാതി വന്നതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
എഎസ്ഐ ടി ടി മുഹമ്മദ് ഹനീഫ,എസ് സിപിഒമാരായ പ്രശോഭ് ,ധനേഷ് ,സിപിഒമാരായ സുബിൻ ,അഭിജിത് ദാമോദർ ,മങ്കട കൃഷി ഓഫീസർ എ സമീർ അലി എന്നിവരും പരിശോധന സംഘത്തോടൊപ്പം
ഉണ്ടായിരുന്നു.
നേരത്തെയും ഇത്തരത്തിൽ ഇതേ ഓഫീസിലെ ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടിയിട്ടുണ്ട്.
Video:Content Highlights: Thirurangadi Joint RTO Zulfikar 39,200 rupees were recovered from the vigilance team.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !