ന്യൂഡല്‍ഹി: ആത്മഹത്യാ കേസുകളും തട്ടിപ്പുകളും വര്‍ദ്ധിച്ചതോടെ രാജ്യത്ത് വായ്പാ ആപ്പുകള്‍ക്ക് കടിഞ്ഞാണിടാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം.
വായ്പാ ആപ്പുകളെ നിരോധിക്കാനും നിയന്ത്രിക്കാനുമാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സുരക്ഷിതമല്ലാത്തതും നിയവിരുദ്ധവുമായ ആപ്പുകള്‍ അനുവദിക്കരുതെന്ന്, ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം നല്‍കിയെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്‌നോളജി (ഐടി) സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിര്‍മാണം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
"ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ട്. വായ്പാ ലഭ്യമാക്കുന്ന ഒരു കൂട്ടം ആപ്ലിക്കേഷനുകള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുകയാണ്… സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകളോ നിയമവിരുദ്ധമായ ആപ്ലിക്കേഷനുകളോ നല്‍കരുതെന്ന് ഗൂഗിളിനും ആപ്പിളിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
“ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവുമായി നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്‍റെ ലക്ഷ്യവും ദൗത്യവുമാണെന്നും അദ്ദേഹം പറഞ്ഞു. വായ്പാ ആപ്പുകളുടെ കാര്യത്തില്‍ സുതാര്യത ഉണ്ടെന്ന് ഉറപ്പാക്കാൻ അനുമതി നല്‍കുന്നതിന് മുന്നോടിയായി ആര്‍ബിഐയുമായി ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഈ രണ്ട് സ്റ്റോറുകളിലും അനുവദനീയമായ വായ്പാ ആപ്പുകള്‍ മാത്രമേ അനുവദിക്കൂ.”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആറു മാസം മുൻപ് തന്നെ 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാൻ ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിസര്‍വ് ബാങ്കും ഡിജിറ്റല്‍ വായ്പ സംബന്ധിച്ച നിയമങ്ങള്‍ അവതരിപ്പിച്ചിരുന്നു. നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ബിസിനസ്സ് പെരുമാറ്റത്തിലും ഉപഭോക്തൃ സംരക്ഷണത്തിലും ഉള്ള ആശങ്കകള്‍ക്കിടെയായിരുന്നു റിസര്‍വ് ബാങ്ക് നടപടി.
മറ്റ് ഘട്ടങ്ങളില്‍, കടം വാങ്ങുന്നവരുടെ വ്യക്തമായ സമ്മതമില്ലാതെ വായ്പാ പരിധി സ്വയമേവ വര്‍ദ്ധിപ്പിക്കുന്നത് ആര്‍ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിരോധിച്ചിരിക്കുന്നു. ക്രെഡിറ്റ് ഇന്റര്‍മീഡിയേഷൻ പ്രക്രിയയില്‍ വായ്പ നല്‍കുന്ന സേവന ദാതാക്കള്‍ക്ക് (എല്‍എസ്പി) നല്‍കേണ്ട ഫീസോ ചാര്‍ജുകളോ നല്‍കേണ്ടത് ഡിജിറ്റല്‍ ലെൻഡിംഗ് എന്റിറ്റികളാണെന്നും വായ്പയെടുക്കുന്നവരല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, കൊച്ചി കടമക്കുടിയില്‍ ഓണ്‍ലൈൻ വായ്പ്പാ തട്ടിപ്പിന് ഇരയായി ദമ്ബതികള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്തിരുന്നു. ഇവര്‍ മരിച്ചതിനുശേഷവും കുടുംബത്തെ വായ്പാ ആപ്പുകാര്‍ വേട്ടയാടിയിരുന്നു. മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചായിരുന്നു ഭീഷണി.
Content Highlights: Center to curb lending apps
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !