കൊച്ചി: മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിക്ക് ഇന്ന് 72ാം പിറന്നാൾ. പ്രിയപ്പെട്ട താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ഒരാഴ്ച മുൻപ് തന്നെ പ്രിയ നടന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ ആരാധകർ തുടങ്ങിയിരുന്നു.
അതിനിടെ അർധ രാത്രിയിൽ മമ്മൂട്ടിയുടെ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു. വിവിധ ഇടങ്ങളിൽ നിന്നുള്ളവരാണ് മമ്മൂട്ടിയുടെ വീടിനു മുന്നിൽ തടിച്ചു കൂടിയത്.
ആർപ്പു വിളിച്ചും ആശംസകൾ അറിയിച്ചും അഭിവാദ്യം അർപ്പിച്ചും അവർ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി. ദുൽഖറും മമ്മൂട്ടിയും ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. ഒപ്പം രമേഷ് പിഷാരടിമുണ്ടായിരുന്നു.
Content Highlights:Malayalam's great actor turns 72; Today is Mammootty's birthday
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !