പാലക്കാട്: കല്ലടിക്കോട് മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഡ്രൈവര്‍ ബാലകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ ജങ്ഷന് സമീപം വാഹനം നിര്‍ത്തിയ ഡ്രൈവര്‍ അമിതമായി മദ്യപിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയുമായിരുന്നു.
അമിതമായി മദ്യപിച്ച ശേഷം ബാലകുമാര്‍ ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും നാട്ടുകാര്‍ വീഡിയോയില്‍ പകര്‍ത്തി. ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വീഴുന്നതായും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Attempting to drive a lorry under the influence of alcohol; Laku slipped and fell while getting into the driving seat; The locals caught him and handed him over to the police
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !