പ്രമുഖ ഇന്‍സ്റ്റന്റ് മെസജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഇനിമുതല്‍ എച്ച്ഡി ക്വാളിറ്റിയില്‍ വീഡിയോകള്‍ പങ്കുവെയ്ക്കാം. അതായത് വീഡിയോയുടെ ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കേണ്ടതില്ല എന്ന് സാരം.
അടുത്തിടെയാണ് എച്ച്ഡി ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നതിനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോകള്‍ കൂടി പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.
സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുന്നതിന് മുന്‍പ് മുകളില്‍ റെസല്യൂഷന്‍ പരിശോധിച്ച് എച്ച്ഡിയാണെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്‍ നിന്ന് റെസല്യൂഷന്‍ എച്ച്ഡി ക്വാളിറ്റിയിലേക്ക് മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവന്നത്. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഡിഫോള്‍ട്ട് ഓപ്ഷനായിട്ടായിരിക്കും കിടക്കുന്നുണ്ടാവുക.
ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇഷ്ടമുള്ള റെസല്യൂഷേന്‍ തെരഞ്ഞെടുക്കാം. ബാന്‍ഡ് വിഡ്ത് കണക്ടിവിറ്റി അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് വേണമോ അതോ എച്ച്ഡിയിലേക്ക് ഉയര്‍ത്തണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയയുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Now you can share not only photos, but also videos in HD quality; WhatsApp with new update
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !