മലപ്പുറം: വാട്‌സ്ആപ്പിന്റെ പുത്തൻ അപ്ഡേറ്റിന് പിന്നാലെ മീഡിയ വിഷൻ കേബിൾ ചാനലും ഔദ്യോഗിക വാട്സ് ആപ്പ് ചാനൽ ആരംഭിച്ചു.
ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവെക്കാൻ കഴിയുന്ന സംവിധാനമാണ് വാട്‌സ്ആപ്പ് ചാനൽ. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ പുതിയ ഫീച്ചർ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് മെറ്റ നിലവിൽ അവരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകൾ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകൾ അറിയാനും ചാനൽ സംവിധാനത്തിലൂടെ സാധിക്കും.
ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് ചാനൽ സൗകര്യം ലഭ്യമാവുക. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പ് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുമ്പോൾ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്‌താൽ ഒരു ചാനൽ പിന്തുടരാൻ സാധിക്കും. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കൾക്ക് ചാനൽ പിന്തുടരാം.
ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക. യൂസർമാർക്ക് ചാനൽ പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ കഴിയും. വാട്സ്ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്‌കാസ്റ്റ് മെസ്സേജിങ് പ്രൊഡക്‌ട് ആക്കി മാറ്റാൻ പുതിയ ചാനൽ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്.
Read Also: എന്താണ് വാട്‌സാപ്പ് ചാനലുകള്‍? എങ്ങനെ ഉപയോഗിക്കാം? ഗ്രൂപ്പുകളില്‍ നിന്നും കമ്മ്യൂണിറ്റികളില്‍ നിന്നും ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavision cable channel with new update.. Mediavision launched WhatsApp channel
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !