ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ കൊളംബോ സ്റ്റേഡിയം വേദിയായത് മനോഹര നിമിഷത്തിനായിരുന്നു. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയും പാകിസ്താൻ പേസര്‍ ഷഹീൻ അഫ്രീദിയുമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
ഏഷ്യാകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ക്കിടെയാണ് ജസ്പ്രീത് ബുമ്ര ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മഴ മൂലം മത്സരം നിര്‍ത്തിവച്ചതിനിടെയാണ് ബുമ്രയുടെ കുഞ്ഞിന് സമ്മാനവുമായി പാക് താരം ഷഹീൻ അഫ്രിദി സേ്റ്റഡിയത്തിലെത്തിയതും ആരാധകരുടെ കൈയ്യടി നേടിയതും. ഇതിനിടെയാണ് ഇന്ത്യൻ പവലിയന്റെ ഭാഗത്തേക്ക് എത്തി ഷഹീൻ ബുമ്രയുടെ കൈയില്‍ സമ്മാനപ്പൊതി നല്‍കിയത്.
പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ബുമ്രയ്‌ക്കും ഭാര്യ സഞ്ജന ഗണേശനും ആശംസകള്‍ താരം ആശംസകള്‍ അറിയിക്കുകയും ചെയ്തു. ബുമ്രയും സഞ്ജനയും ഷഹീന് നന്ദി പറഞ്ഞും എക്സില്‍ പോസ്റ്റ് ചെയ്തു.
സമൂഹമാദ്ധ്യമങ്ങളില്‍ ബുമ്രയ്‌ക്ക് സമ്മാനം നല്‍കുന്ന ദൃശ്യങ്ങള്‍ ഇതോടെ വൈറലായി. ഗ്രൗണ്ടില്‍ പോരാടുമെങ്കിലും ബൗണ്ടറിക്കു പുറത്ത് തങ്ങള്‍ സാധാരണ മനുഷ്യരാണെന്നായിരുന്നു ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ഷഹീൻ എക്സില്‍ കുറിച്ചത്. 'ഈ സ്നേഹത്തില്‍ അതിയായ സന്തോഷം' എന്നാണ് ഷഹീന് നന്ദി പറഞ്ഞ് ബുമ്ര കുറിച്ചത്.
Video:
Spreading joy 🙌
— Pakistan Cricket (@TheRealPCB) September 10, 2023
Shaheen Afridi delivers smiles to new dad Jasprit Bumrah 👶🏼🎁#PAKvIND | #AsiaCup2023 pic.twitter.com/Nx04tdegjX
Content Highlights: Pakistani star with a gift for 'father Bumrah'..! This beautiful moment is rare on social media; The video went viral
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !