ആൻഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി 'സെര്‍ട്ട്'. ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്പോണ്‍സ് ടീം (CERT) ഉയര്‍ന്ന സുരക്ഷാ അപകട മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആക്രമണകാരികള്‍ക്ക് ആൻഡ്രോയ്ഡ് ഫോണിലേക്ക് ആക്സസ് നേടാനും സെൻസിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാനും കഴിയുമെന്ന് സെര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്ലേ സ്റ്റോര്‍ വഴി നേരിട്ട് ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. Android OS അപ്ഡേറ്റ് ലഭ്യമാണോ എന്നും ഉപയോക്താക്കള്‍ പരിശോധിക്കണം.
ആൻഡ്രോയ്ഡ് 11, ആൻഡ്രോയ്ഡ് 12, ആൻഡ്രോയ്ഡ് 13 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളുള്ള ഉപയോക്താക്കളെ കേടുപാടുകള്‍ ബാധിക്കുന്നതിനാല്‍ അപകടസാധ്യതയുടെ വ്യാപ്തി വളരെ വലുതായിരിക്കുമെന്ന് CERT പറയുന്നു. അറ്റാക്കേഴ്സിന് പ്രത്യേകാവകാശങ്ങള്‍ (privilege) നേടാനും തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കാനും റിമോട്ട് കോഡ് നടപ്പിലാക്കാനും അല്ലെങ്കില്‍ ടാര്‍ഗെറ്റ് സിസ്റ്റത്തില്‍ സേവനം നിരസിക്കാനും (denial of service) കഴിയും. ഫ്രെയിം വര്‍ക്ക്, സിസ്റ്റം, ഗൂഗിള്‍ പ്ലേ സിസ്റ്റം, ക്വാല്‍കോം എന്നീ ആപ്ലിക്കേഷനുകളിലെ പിഴവുകള്‍ കാരണം ഒന്നിലധികം തകരാറുകള്‍ Android-ല്‍ നിലനില്‍ക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടാണ് അറ്റാക്കേഴ്സ് ആൻഡ്രോയ്ഡ് ഫോണിലെ ആക്സസ് നേടുന്നത്.
രാജ്യത്ത് വലിയൊരു വിഭാഗം ആളുകളും ആൻഡ്രോയ്ഡ് ഉപയോക്താക്കളായതിനാല്‍ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പേരെ ഇതു ബാധിച്ചേക്കാം. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, 2022-ല്‍ ഇന്ത്യയിലെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയുടെ 95.26 ശതമാനവും ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ ആണ്.
നിങ്ങളുടെ ഫോണ്‍ അപ്-ടു-ഡേറ്റ് ആയി സൂക്ഷിക്കുക എന്നതാണ് മുന്നിലുള്ള പോംവഴി. ഒന്നാമതായി, നിങ്ങളുടെ ഫോണിലെ എല്ലാ ആപ്പുകളും ഏറ്റവും പുതിയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക. കൂടാതെ, ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്ഡേറ്റുകള്‍ തീര്‍പ്പാക്കാനുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക . ലഭ്യമായ അപ്ഡേറ്റുകള്‍ പരിശോധിക്കുന്നതിനുള്ള രീതികള്‍ വ്യത്യസ്ത ഫോണുകളില്‍ അല്‍പം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, 'Settings'ലേക്ക് നാവിഗേറ്റ് ചെയ്യാനും ആൻഡ്രോയിഡ് അപ്ഡേറ്റുകള്‍ തിരയാനും കഴിയും. അത് കൃത്യമായി ചെയ്തുവെന്ന് ഉറപ്പ് വരുത്തണം.
പുതിയ കേടുപാടുകള്‍ സിസ്റ്റവുമായി ബന്ധപ്പെട്ട പിഴവുകളാകാം. അതിനാല്‍ വിശ്വസ്തരായ ഡെവലപ്പര്‍മാര്‍ തയ്യാറാക്കിയ ആപ്പുകള്‍ ഉപയോഗിക്കാൻ തയ്യാറാകണമെന്നാണ് നിര്‍ദ്ദേശം. തേര്‍ഡ് പാര്‍ട്ടി ഓണ്‍ലൈൻ സ്റ്റോറുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കുക. 2023 ഓഗസ്റ്റില്‍ സെര്‍ട്ട് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ സമയത്ത് ആൻഡ്രോയ്ഡ് തകരാറുകള്‍ ഇന്ത്യയിലെ ആൻഡ്രോയ്ഡ് 13-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോക്താക്കളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
Content Highlights: Beware Android users; If these things are not taken care of, the information on the phone will be leaked and access will be lost; Cert with instructions
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !