പത്തനംതിട്ട: ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 16,40,000 രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് ഓഫീസ് അറ്റന്‍ഡര്‍ അറസ്റ്റിലായത്.
രമേശന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ടാണ് അറ്റന്ററായ രമേശന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും മെഡിക്കല്‍ സൂപ്രണ്ടിന്റെയും ജോയിന്റ് അക്കൗണ്ടിലായിരുന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പണം സൂക്ഷിച്ചിരുന്നത്.ഇക്കഴിഞ്ഞ ദിവസം നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ഒന്നുരണ്ടു ജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഫണ്ട് സംബന്ധിച്ച പരിശോധന നടന്നത്. ഈ പ്രവൃത്തിക്കായി പണം തേടിപ്പോയപ്പോഴാണ് അക്കൗണ്ട് കാലിയാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് എങ്ങനെയാണ് ഈ പണം ബാങ്കില്‍ നിന്ന് പിന്‍വലിച്ചതെന്ന് പരിശോധിച്ചപ്പോഴാണ് അറ്റന്‍ഡര്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതായി കണ്ടെത്തിയത്. ഏറെവര്‍ഷമായി നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്യുന്നയാളാണ് രമേശന്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രതിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
Content Summary: 16 lakhs was stolen by forging the superintendent's signature; Health worker arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !