പാലക്കാട്: മണ്ണാര്‍ക്കാടിന് സമീപം വിയക്കുറിശ്ശിയില്‍ നിര്‍ത്തിയിട്ട ജെസിബി മോഷണം പോയി. തെങ്കര സ്വദേശി അബുവിന്റെ ജെസിബിയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്.
പുലര്‍ച്ചെ ഈ ജെസിബി വാളയാര്‍ ടോള്‍ കടക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
വിയക്കുറിശ്ശിയില്‍ ജെസിബി ഓപ്പറേറ്റര്‍മാര്‍ താമസിക്കുന്ന വീടിന് സമീപത്താണ് ജെസിബി നിര്‍ത്തിയിട്ടിരുന്നത്. രാവിലെ നോക്കിയപ്പോഴാണ് ജെസിബി കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
ഉടമയും സുഹൃത്തുക്കളും പലവഴിക്ക് അന്വേഷണം നടത്തുന്നതിനിടെയാണ് വാളയാര്‍ ടോള്‍ കടക്കുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചത്. ജെസിബി തമിഴ്‌നാട്ടിലേക്ക് കടത്തിയെന്നാണ് സംശയിക്കുന്നത്. പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ച് മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Content Summary: The stopped JCB thieves were beaten up; CCTV footage is out
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !