യുഎഇയില്‍ മലയാളി യുവാവിന് 45 കോടിയുടെ ഭാഗ്യം തേടിയെത്തി..

0


ദുബൈ:
യുഎഇ നറുക്കെടുപ്പിലൂടെ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം. മഹ്‌സൂസ് 154-ാമത് നറുക്കെടുപ്പിലൂടെയാണ് ശ്രീജുവിന് 2 കോടി ദിര്‍ഹത്തിന്റെ ലോട്ടറിയടിച്ചത്, ഏകദേശം 45 കോടി ഇന്ത്യന്‍ രൂപ.

ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായത്തില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററാണ് 39 കാരനായ ശ്രീജു. 11 വര്‍ഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസം.

കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടയിലാണ് കോടികളുടെ ലോട്ടറി തനിക്ക് ലഭിച്ച വിവരം ശ്രീജു അറിയുന്നത്. തുടര്‍ന്ന് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ച്‌ വിജയം ഉറപ്പു വരുത്തുകയായിരുന്നു. ഭാഗ്യം തുണച്ച നിമിഷം കണ്ട് കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും, വിജയം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ മഹ്സൂസിന്റെ കോളിനായി കാത്തിരുന്നതായും ശ്രീജു പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും രണ്ടുതവണ മഹ്സൂസില്‍ പങ്കെടുക്കാറുണ്ടെന്നും ഭാഗ്യം തുണച്ചത് ഇപ്പോഴാണെന്നും ശ്രീജു പറഞ്ഞു

ബമ്ബര്‍ സമ്മാനം ജീവിതം മാറ്റിമറിച്ചെങ്കിലും തല്‍ക്കാലും ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. ബാങ്ക് ലോണില്‍ ഒരു വീട് വാങ്ങാന്‍ ആഗ്രഹിച്ചിരിക്കുമ്ബോഴാണ് ലോട്ടറി അടിച്ചത്. ബാങ്ക് ലോണില്ലാതെ വീട് സ്വന്തമാക്കാം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷമെന്നും ഇരട്ടക്കുട്ടികളുടെ പിതാവായ ശ്രീജു പറഞ്ഞു. കന്യാകുമാരിയാണ് ശ്രീജുവിന്റെ വീട്.

ഇതുവരെ മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പുകള്‍ 64 കോടീശ്വരന്മാരെ സൃഷ്ടിച്ചതായി മഹ്സൂസിന്റെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്‌ആര്‍ മേധാവി സൂസന്‍ കാസി പറഞ്ഞു. കൂടാതെ 1,107,000-ലധികം വിജയികള്‍ക്ക് അര ബില്യണ്‍ ദിര്‍ഹം വിതരണം ചെയ്തു.

Content Summary: 45 crore rupees prize for Malayali youth in UAE

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !