'പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസിനെ പുറത്താക്കുക'; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍

0

മലപ്പുറം:
കേരള ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് എംഎല്‍ പി അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍.

പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണെന്ന് പോസ്റ്ററില്‍ ആക്ഷേപിക്കുന്നു. അബ്ദുള്‍ ഹമീദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

മലപ്പുറം ബസ് സ്റ്റാന്‍ഡിലും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായതെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഈ നടപടിയില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുഡിഎഫ് ജില്ലാ നേതൃത്വവും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സൂചിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമാണ്. പി അബ്ദുല്‍ ഹമീദ്. ലീഗ് എംഎല്‍എയെ കേരള ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗമാക്കിയതില്‍ രാഷ്ട്രീയമില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടത്.

Content Summary: 'Put out Judas who betrayed the party and the ranks'; Poster against League MLA Abdul Hameed in Malappuram

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !