കൊച്ചി: ക്രീം പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം നെടുമ്ബാശ്ശേരിയില്‍ കസ്റ്റംസ് പിടികൂടി.
ഇറ്റലിയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ കണ്ണൂര്‍ സ്വദേശി ജോസിയാണ് പിടിയിലായത്.
ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 640 ഗ്രാം വരുന്ന നാലു സ്വര്‍ണ വളകള്‍ ക്രീമിന്റെ പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ച വിലയിലായിരുന്നു. 34 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു. റിയാദില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശി സുലൈമാനില്‍ നിന്നാണ് 996 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.
സ്വര്‍ണം കുഴമ്ബുരൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.
Content Summary: Attempted smuggling by concealing it in a cream packet; Big gold hunt in Kochi and Kannur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !