കോട്ടയം: കേരള ജനപക്ഷം പാര്‍ട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിസി ജോര്‍ജ്.
ദേശീയ ജനാധിപത്യത്തിനൊപ്പം നില്‍ക്കാന്‍ കേരള ജനപക്ഷം സെക്കുലര്‍ തീരുമാനിച്ചതായും പിസി ജോര്‍ജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
എന്‍ഡിഎയ്ക്കും ബിജെപിക്കുമൊപ്പം സഹകരിച്ചു നീങ്ങാനാണ് ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രിക്കും ബിജെപിക്കും പിന്തുണ നല്‍കാനാണ് തീരുമാനം. തങ്ങളുടെ രാഷ്ട്രീയം ബിജെപിക്കൊപ്പമായിരിക്കുമെന്നും, യാതൊരു സംശയവും വേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടിരുന്നു. ഇടതുപക്ഷത്തെ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ ടോമി കല്ലാനിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.
Video:
#WATCH | Kottayam, Kerala: Former MLA PC George says, "Our party Kerala Janapaksham (Secular) has decided to go with NDA, BJP. We are supporting the BJP and PM Modi." pic.twitter.com/iAhurI6BB1
— ANI (@ANI) November 24, 2023
Content Summary: Kerala Janapashakh with Modi and BJP: PC George
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !