കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം

0

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമവും ബ്ലോക്ക് പഞ്ചായത്തിന്റെ കാലിത്തീറ്റ വിതരണോദ്ഘാടനവും കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. 

വടക്കുംപുറം ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ കുളമംഗലം നധാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. ക്ഷീരസംഗമവുമായി ബന്ധപ്പെട്ട് വിവിധ ഉല്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവയും സംഘടിപ്പിച്ചിരുന്നു. 

വളാഞ്ചേരി നഗരസഭ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ വിശിഷ്ടാതിഥിയായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ് മുഖ്യപ്രഭാഷണം നടത്തി. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മാനുപ്പ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ചിറ്റകത്ത്, ഒ.കെ സുബൈർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷ്റ നാസർ തുടങ്ങിയവർ സംസാരിച്ചു.

Content Summary: Kutippuram Block Panchayat Dairy Farmers Sangam

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !