കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്; തരൂര്‍ പങ്കെടുക്കും, ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്

0

കോഴിക്കോട്:
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന റാലി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

ശശി തരൂര്‍ എംപിയും റാലിക്ക് എത്തുന്നുണ്ട്. അരലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

തരൂരിനെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസിനകത്ത് ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. മുസ്ലിംലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പരാമര്‍ശമാണ് തരൂരിന് വിനയായത്. തുടര്‍ന്ന് തരൂരിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. തരൂരിനെ കോണ്‍ഗ്രസ് റാലിയില്‍ നിന്നും ഒഴിവാക്കുന്നത് വിവാദത്തിന് വഴിവെക്കുമെന്ന് മറു വിഭാഗം വാദിച്ചിരുന്നു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. 

കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്.
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കേണ്ടതില്ലെന്ന് കെപിസിസി നിര്‍ദേശിച്ചു.

കെപിസിസിയുടെ കടുത്ത വിലക്ക് അവഗണിച്ച്‌ ആര്യാടന്‍ ഷൗക്കത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് നടത്തിയതാണ് നടപടിക്ക് കാരണം. പാര്‍ട്ടിയെ ധിക്കരിച്ചെന്നും ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്നുമായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്ന തരത്തിലായിരുന്നു അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട്. കര്‍ശന താക്കീത് മതിയെന്നായിരുന്നു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുടര്‍ന്ന് കെപിസിസിയില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരുന്നു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെപിസിസി നിലപാട്. എന്നാല്‍ പരിപാടി സംഘടിപ്പിച്ചത് നിലപാടിന്റെ ഭാഗമായെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്.

Content Summary: Palestine solidarity rally of Congress today in Kozhikode; Tharoor will participate, Aryadan Shaukam will be banned

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !