തിരുവനന്തപുരം: കേരളത്തിൽ എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കം കുറിച്ച് റിലയൻസ് ജിയോ. തലസ്ഥാനത്താണ് നിലവിൽ സേവനം ലഭ്യമാകുന്നത്. സെപ്റ്റംബർ 19-നാണ് രാജ്യത്ത് ജിയോ എയർഫൈബർ ആരംഭിച്ചത്.
ജിയോ എയർഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്‌ക്ക് ലഭ്യമാകും. 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1,199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1,199 രൂപയുടെ പ്ലാൻ എടുക്കുന്ന വരിക്കാർക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം തുടങ്ങി 17 ഒടിടി പ്ലാറ്റ്‌ഫോമുകൾ ലഭിക്കുന്നതായിരിക്കും. മറ്റ് രണ്ട് പ്ലാനുകളിൽ 14 ഒടിടി ആപ്പുകളും ലഭ്യമാണെന്ന് ജിയോ അറിയിച്ചു.
ജിയോ എയർ ഫൈബറിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ ഇവയെല്ലാം…
- 550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകളും ഹൈ-ഡെഫനിഷനിൽ ലഭ്യമാകും
- ക്യാച്ച്-അപ്പ് ടിവി
- ഏറ്റവും ജനപ്രിയമായ 16+ ഒടിടി ആപ്പുകൾ. ടിവി, ലാപ്‌ടോപ്പ്, മൊബൈൽ, ടാബ്ലെറ്റ് എന്നിങ്ങനെ ഏത് ഉപകരണത്തിലും ആപ്പുകൾ ഉപയോഗിക്കാനാകും.
ബ്രോഡ്ബാൻഡ്:
- ഇൻഡോർ വൈഫൈ സേവനം: ജിയോയുടെ വിശ്വസനീയമായ വൈഫൈ കണക്ടിവിറ്റിയും ഉപയോക്താവിന്റെ വീടിന്റെയോ ബിസിനസ് പ്രദേശങ്ങളിലെയോ എല്ലാ കോണുകളിലും അതിവേഗ സേവനം.
സ്മാർട്ട് ഹോം സേവനം:
- വിദ്യാഭ്യാസത്തിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി
- സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ
- ആരോഗ്യ പരിരക്ഷ
- വിദ്യാഭ്യാസം
- സ്മാർട്ട് ഹോം ഐഒടി ഗെയിമിംഗ്
- ഹോം നെറ്റ്വർക്ക്
- സൗജന്യ ഉപകരണങ്ങൾ
വൈഫൈ റൂട്ടർ:
- 4k സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സ്
- വോയ്സ് ആക്റ്റീവ് റിമോട്ട്
Content Summary: Reliance Jio to launch Air Fiber services in Kerala
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !