ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് ഒമ്ബതാം വാര്‍ഡില്‍ മൂലേപ്പറമ്ബില്‍ വീട്ടില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു.
സുനു, സൗമ്യ ദമ്ബതികളാണ് തൂങ്ങിമരിച്ചത്. മൂന്ന് വയസുള്ള മക്കളായ ആദി, ആദില്‍ എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ.
മരിച്ച ആദിയും ആദിലും ഇരട്ടക്കുട്ടികളാണ്.രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട് അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മരണവിവരമറിഞ്ഞത്.വീട്ടിലെ ഹാളില്‍ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികള്‍. മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാധ്യത എന്നാണ് സംശയം. രാവിലെ ആറു മണിയോടെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്.കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് സംശയം. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Summary: Father and mother committed suicide by killing their children
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !