കോലാലമ്പൂര്‍: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പൊതുവെ പറയാറ്. ഇഷ്ടം സ്വന്തമാക്കാന്‍ എന്തും ഉപേക്ഷിക്കാന്‍ കമിതാക്കള്‍ തയ്യാറാകും. മലേഷ്യയില്‍ നിന്നുള്ള അത്തരമൊരു പ്രണയകഥയാണ് വാര്‍ത്തകളില്‍ നിറയുന്നത്. കാമുകനെ വിവാഹം കഴിക്കുന്നതിനായി പ്രമുഖ ബിസിനസുകാരന്റെ മകള്‍ 2500 കോടി രൂപയുടെ കുടുംബസ്വത്തുക്കളാണ് വേണ്ടെന്ന് വച്ചത്.
മലേഷ്യന്‍ വ്യവസായിയായ ഖൂകേ പെങ്ങിന്റെയും മുന്‍ മിസ് മലേഷ്യ പോളിങ് ചായ്‌യുടെയും മകളായ ആഞ്ചലിന്‍ ഫ്രാന്‍സിസ് കുടുംബ സ്വത്ത് ഉപേക്ഷിച്ചത്. മലേഷ്യയിലെ സമ്പന്നരില്‍ 44 സ്ഥാനത്താണ് ആഞ്ചലിന്റെ പിതാവ്. 300 മില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ കാമുകനുമായുള്ള വിവാഹത്തിന് കുടുംബം സമ്മതം നല്‍കിയില്ല. തുടര്‍ന്നാണ് ആഞ്ചലിന്‍ കോടികളുടെ സ്വത്ത് ഉപേക്ഷിച്ചത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ആഞ്ചലിന്റെ പ്രണയം ആരംഭിക്കുന്നത്. അവിടെ വച്ച് കരീബിയന്‍ വംശജനായ ജെഡിയ ഫ്രാന്‍സിസിനെ കണ്ടുമുട്ടുന്നു. പരസ്പരം സുഹൃത്തുക്കളായ ഇവര്‍ പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഇക്കാര്യം ആഞ്ചലിന്‍ പിതാവിനെ അറിയിക്കുന്നു. എന്നാല്‍ രണ്ടുകുടുംബങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം ഉള്‍പ്പടെ ഒന്നും പിതാവ് അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.
പ്രണയത്തിനായി ഉറ്റവരെയും കോടികളുടെ സ്വത്തുക്കളും ഉപേക്ഷിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. ജപ്പാനിലെ രാജകുമാരി തന്റെ കാമുകനെ സ്വന്തമാക്കുന്നതിനായി രാജപദവി തന്നെ ഉപേക്ഷിച്ചിരുന്നു.
Content Summary: 2500 crores were required to acquire the lover; A love story from Malaysia
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !