കൊച്ചി: ഡാര്‍ക്ക് നെറ്റ് വഴി കോടികളുടെ ലഹരി ഇടപാടു നടത്തിയ സംഘം പിടിയില്‍. ഏഴുപേരാണ് കൊച്ചിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയാ സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എന്‍സിബി സൂചിപ്പിച്ചു.
ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍ ആണ് ഇടപാടുകളുടെ സൂത്രധാരന്‍. ജര്‍മ്മനിയില്‍ നിന്നു വന്ന പാഴ്‌സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.
കഴിഞ്ഞദിവസമാണ് കൊച്ചിയിലെ വിദേശ പാഴ്‌സല്‍ ഓഫീസില്‍ പാഴ്‌സല്‍ എത്തുന്നത്. ഇതു പരിശോധിച്ചപ്പോള്‍ പത്ത് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെത്തി. അതിന്റെ അഡ്രസ് അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ശരതിലേക്കെത്തുന്നത്.
ശരതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി അധികൃതര്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ആറിടത്താണ് പരിശോധന നടത്തിയത്.
ഈ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പരിശോധനയില്‍ 326 എല്‍എസ്ഡി സ്റ്റാമ്പുകളും എട്ടു ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. കുറേനാളുകളായി പ്രതികള്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ എത്തിച്ചിരുന്നതായും, കോടികളുടെ ഇടപാട് നടത്തിയതായും എന്‍സിബി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
Content Summary: Crores of drug dealing through dark net in Kochi; 326 LSD stamps and eight grams of hashish oil seized; Seven people were arrested
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !