കല്പറ്റ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. പുതാടി സ്വദേശികളായ പ്രജിത്ത് (48), ഭാര്യ സുജ്ഞാന (44) എന്നിവരെയാണ് കേണിച്ചിറ പൊലീസ് പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയ സാഹചര്യത്തിൽ മേൽ കോടതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് അറസ്റ്റ്.
2020 ലാണ് കേസിനാസ്പദമായ സംഭവം. ലൈംഗികമായി പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കൗൺസിലിംഗിനിടെയാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പീഡനത്തിന് ഒത്താശ ചെയ്ത് നൽകിയതിനാണ് സുജ്ഞാനയ്ക്കെതിരെ കേസെടുത്തത്. കഴിഞ്ഞയാഴ്ച കല്പറ്റ കോടതിയിൽ കീഴടങ്ങിയ മറ്റൊരു പ്രതി സുരേഷ് റിമാൻഡിലാ ണ്. പരാതിപ്പെട്ടാൽ ഫോണിൽ പകർത്തിയ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.
Content Summary: Couple in case of molesting minor girl In the arrest.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !