കൽപകഞ്ചേരി: സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 17 ലക്ഷത്തിൽപ്പരം രൂപയുടെ കുഴൽപ്പണം കൽപകഞ്ചേരി പോലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ കുറ്റിപ്പാലയിൽ നടത്തിയ വാഹനപരിശോധനയിലാണ് കൽപകഞ്ചേരി പോലീസ് പണം കണ്ടെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപകഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ കെ. നൗഫലിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് 17,73,500 രൂപയുടെ കുഴൽപ്പണവുമായി തെന്നല ചീരങ്ങൻ വീട്ടിൽ അലി അക്ബർ പിടിയിലായത്. കഴിഞ്ഞ വർഷം ജില്ലയിൽ നിന്ന് പോലീസ് പിടികൂടുന്ന അറുപത്തിയേഴാമത്തെ അനധികൃത ഹവാല, കുഴൽപ്പണ ഇടപാടാണിത്.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !